കോൺഗ്രസിൽ പുതിയ നേതൃത്വം വന്നപ്പോൾ ഉണർവ്വും ഊർജ്ജസ്വലതയും ഉണ്ടായിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിൽ ഉണ്ടായ തിരഞ്ഞെടുപ്പ് തോൽവി കോൺഗ്രസിനെ അഖിലേന്ത്യാതലത്തിൽ വല്ലാതെ ക്ഷീണിപ്പിച്ചു.
പിടി യുടെ ഓർമകൾ അസ്തമിച്ചു കൂടാ. നിലപാടുകൾ എരിഞ്ഞടങ്ങിക്കൂടാ. അത് കേരളത്തിൽ വീണ്ടും തെളിഞ്ഞു നിൽക്കണം. പിടിയുടെ ജ്വലിക്കുന്ന ഓർമകൾക്ക് അഗ്നി പകരാൻ ഉമ ത്യക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കണം
ആലപ്പുഴയില്‍ നിന്ന് കുട്ടനാട്ടിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ബോട്ടു മാത്രമായിരുന്നു ശരണം. വിദ്യാര്‍ത്ഥികള്‍ക്ക് ബോട്ടില്‍ യാത്രക്കൂലി ഒരണയായിരുന്നു. അതായത് ആറു പൈസ. സർക്കാർ അത് 10 പൈസയാക്കി വര്‍ദ്ധിപ്പിച്ചു.
സ്വാമി വിവേകാനന്ദൻ പോലും ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച മലയാളത്തിൻ്റെ ജാതിമത ബോധത്തെ മനുഷ്യബോധമാക്കി മാറ്റുന്നതിൽ നേതൃത്വപരമായ പങ്ക് ഗുരുദേവൻ വഹിച്ചു. അതുകൊണ്ടുതന്നെയാണ് മഹാകവി രവീന്ദ്രനാഥ ടാഗോറും, മഹാത്മജിയുമെല്ലാം ഗുരുസന്നിധിയിലെത്തിയത്. കുമാരനാശാൻ, സി.വി. കുഞ്ഞുരാമൻ, സഹോദരൻ അയ്യപ്പൻ, ടി കെ മാധവൻ, നടരാജ ഗുരു തുടങ്ങിയ മാഹാരഥൻമാർ അദ്ദേഹത്തിന്റെ ശിഷ്യൻമാരായിരുന്നു